മുഖവുര
ഫിഷിംഗ്, സ്പിയര്‍ ഫിഷിംഗ്, ഐഡന്റിറ്റി മോഷണം പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കായി തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നതിന്, തന്ത്രപ്രധാനമോ മൂല്യമോ ആയ വിവരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ട്രാഷോ റിസൈക്ലിംഗ് ബിന്നുകളോ തിരയുന്ന ശീലത്തെ സൂചിപ്പിക്കുന്നതാണ് ഡംപ്സ്റ്റര്‍ ഡൈവിംഗ്.
തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മാനുഷിക വീഴ്ചകളെ ചൂഷണം ചെയ്തുള്ള ഒരു തരം സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണമാണിത്. രഹസ്യ രേഖകള്‍, ഉപേക്ഷിച്ച കമ്പ്യൂട്ടര്‍ ഉപകരണം, അല്ലെങ്കില്‍ പാസ്സ് വേഡുകള്‍, അക്കൗണ്ട് നമ്പറുകള്‍, അല്ലെങ്കില്‍ വ്യക്തികളെ തിരിച്ചറിയുന്ന മറ്റ് വിവരങ്ങള്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ അടങ്ങിയ മറ്റ് ഭൗതിക മാധ്യമം തുടങ്ങിയവ ഈ വിവരത്തില്‍ ഉള്‍പ്പെടാം.
ഉദാഹരണങ്ങള്‍:
-
രഹസ്യ രേഖകളായ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് കോപ്പികള്‍ മുതലായവയുടെ ഫോട്ടോകോപ്പികള്‍ ഉപേക്ഷിച്ചത് ദുരുപയോഗം ചെയ്യല്‍
-
ഉപേക്ഷിച്ച കമ്പ്യൂട്ടര്‍ ഉപകരണത്തിന്റെ ദുരുപയോഗം
-
കാലാവധി കഴിഞ്ഞ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ ദുരുപയോഗം
-
ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പ്രിന്റൗട്ടുകളുടെ ദുരുപയോഗം