അഭ്യർത്ഥിച്ച ആപ്പ് അനുമതികൾ വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്യുക

ഏതെങ്കിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഡൗൺലോഡ് ചെയ്യുന്നതിനോ മുമ്പ്, അത് ആവശ്യപ്പെട്ട അനുമതികൾ അതിന്‍റെ ഉപയോഗത്തിന് ശരിക്കും ആവശ്യമാണോ എന്ന് വിലയിരുത്തുക. ഉദാഹരണത്തിന്, ഒരു ക്യാബ് സേവന ആപ്പിന് നിങ്ങളുടെ ഇന്റർനെറ്റും GPS-ഉം ആക്‌സസ് ചെയ്യേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റ് ആവശ്യപ്പെടരുത്. അതുപോലെ, ബോഡി സെൻസറുകൾ, കലണ്ടർ, ക്യാമറ, കോൺടാക്‌റ്റുകൾ, ജിപിഎസ് ലൊക്കേഷൻ, മൈക്രോഫോൺ തുടങ്ങിയ ചില തന്ത്രപ്രധാനമായ വിവരങ്ങള്‍ക്ക് ഒരു ആപ്പ് അനുമതി തേടുമ്പോൾ, അത് അനുചിതമാണെന്ന് കണ്ടെത്തിയാൽ അത് അവലോകനം ചെയ്യുകയും പൂർണ്ണമായും ഒഴിവാക്കുകയും വേണം.

തത്രപ്രധാന/ നിയന്ത്രിത ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയുന്നതും, സൂക്ഷ്മമായ പരിശോധനയും അവലോകനവും ആവശ്യമായതുമായ അനുമതികൾക്കായുള്ള കുറച്ച് ആപ്പ് അഭ്യർത്ഥനകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ജി‌പി‌എസ് ലൊക്കേഷൻ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങൾ എവിടെയാണെന്ന് അറിയാന്‍ കഴിയും

  • മൈക്രോഫോൺ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങളുടെ സ്വകാര്യമോ രഹസ്യമോ ​​ആയ സംഭാഷണങ്ങൾ പിടിച്ചെടുക്കാന്‍ കഴിയും

  • ബോഡി സെൻസറുകൾ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പ് നിങ്ങളുടെ ആരോഗ്യ ഡാറ്റയിൽ ചാരപ്പണി നടത്തിയേക്കാം.

  • കലണ്ടർ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങളുടെ വ്യക്തിപരമായ ദിനചര്യകളും മീറ്റിംഗ് സമയങ്ങളും സംഭവങ്ങളും അറിയാനും അവ കൈകാര്യം ചെയ്യാനും കഴിയും.

  • ക്യാമറ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങളുടെ ക്യാമറ രഹസ്യമായി ഓണാക്കാനും നിങ്ങൾക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ റെക്കോർഡ് ചെയ്യാനും കഴിയും.

  • കോൺടാക്റ്റുകൾ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് കോൺടാക്‌റ്റുകളുടെ വിശദാംശങ്ങളും സ്‌പാം, ഫിഷിംഗ് സ്‌കാമുകൾ മുതലായവ ഉപയോഗിച്ച് ലിസ്റ്റിലെ അംഗങ്ങളെ ലക്ഷ്യമിടാനും കഴിയും

  • ടെക്‌സ്‌റ്റ് അല്ലെങ്കിൽ സന്ദേശങ്ങൾ, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങളുടെ സന്ദേശങ്ങളിൽ ചാരപ്പണി നടത്താനാകും

  • സ്റ്റോറേജ്, കാരണം ഒരു ഉപദ്രവകാരിയായ ആപ്പിന് നിങ്ങളുടെ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും പ്രമാണങ്ങൾ, സംഗീതം, ഫോട്ടോകൾ, മറ്റ് ഫയലുകൾ എന്നിവ രഹസ്യമായി വായിക്കാനും മാറ്റാനും ഇല്ലാതാക്കാനും കഴിയും.

  • ഉപകരണ ക്രമീകരണങ്ങൾ പരിഷ്‌ക്കരിക്കാൻ കഴിയുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രിവിലേജുകളും റൂട്ട് പ്രിവിലേജുകളും ഏറ്റവും അപകടകരമായ അനുമതികളാണ്. കാരണം അവയ്ക്ക് ഉപദ്രവകാരിയായ ആപ്പിന് ഉപകരണത്തിന്റെ നിയന്ത്രണം നൽകാൻ കഴിയും.